പേരൂർക്കട: ലോ അക്കാഡമിയിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചാൽ ഉറപ്പായും ഹാജരാകുമെന്ന് എസ്എഫ്ഐ നേതാവ് ഹരിചന്ദ്. മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ലക്ഷ്മി നായർ തൽസ്ഥാനത്തു നിന്ന് മാറിനിൽക്കുകയാണ്. അതു സമരത്തിന്റെ വിജയമാണെന്നും എസ്എഫ്ഐ വാദിക്കുന്നു.
ആഴ്ചകളായി ലോ അക്കാഡമിയിലെ പഠനം തടസപ്പെട്ടിരിക്കുകയാണ്. സെമസ്റ്റർ പരീക്ഷകൾ ഉടൻതന്നെ ആരംഭിക്കാനിരിക്കുകയാണ്. തിങ്കളാഴ്ച ക്ലാസ് ആരംഭിക്കുമെന്ന അറിയിപ്പ് മാനേജ്മെന്റ് നൽകുകയാണെങ്കിൽ വിദ്യാർഥികൾ ഹാജരാകുമെന്നും ഇക്കാര്യത്തിൽ എസ്എഫ്ഐ അവർക്കൊപ്പം നിൽക്കുമെന്നും ഹരിചന്ദ് അറിയിച്ചു.