തിരുവനന്തപുരം: പോലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച കേസിന്റെ അന്വേഷണത്തിൽ വീഴ്ചവരുത്തിയ കന്റോണ്മെന്റ് സിഐ സജാദിന് സ്ഥലം മാറ്റം. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ട്രാഫിക്കിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്. അക്രമികളെ അറസ്റ്റ് ചെയ്യാതിരുന്ന രണ്ട് അഡീഷണൽ എസ്ഐമാർക്കെതിരേയും നടപടിയുണ്ടാകും. മർദനത്തിന് ഇരയായ എസ്എപി ക്യാംപിലെ പോലീസുകാരൻ ശരത്തിന്റെ മാതാപിതാക്കൾ ഡിജിപിക്ക് ഇന്ന് പരാതിയും നൽകിയിരുന്നു.
ട്രാഫിക് സിഗ്നൽ ലംഘിച്ച ബൈക്ക് തടഞ്ഞ പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് എസ്എഫ്ഐ വിദ്യാർഥികൾക്കെതിരെയാണ് കന്റോണ്മെന്റ് പോലീസ് കേസെടുത്തിരുന്നത്. ആക്രമണ ദൃശ്യങ്ങൾ പോലീസിന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.