കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐക്കാരെ പോലീസ് അറസ്റ്റു ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് വി.ടി. ബൽറാം.
എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റു ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റുന്പോൾ മറുവശത്തെ വിൻഡോയിലൂടെ ഇവർ ചാടി പോകുന്ന ദൃശ്യങ്ങളാണ് ബൽറാം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പോലീസുകാർ നോക്കി നിൽകെയാണ് ഇവർ വാഹനത്തിൽനിന്നും ഇറങ്ങി പോകുന്നത്.
പോലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നുവെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്.
കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതെന്നും ബൽറാം ചോദിക്കുന്നു.