കണ്ണൂർ: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം.
കൃഷ്ണമേനോന് വനിതാ കോളജില്‍ വിജയിച്ച എസ്എഫ്ഐ സ്ഥാനാര്‍ഥികളാണ് പ്രകടനം നടത്തിയത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ കോളജിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
ഈ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ജയിച്ച സ്ഥാനാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും കൂട്ടമായി റോഡിലിറങ്ങിയത്.
ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ചുകൊണ്ട് കളക്ടർ ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിക്കുന്നുണ്ട്,
വിവാഹ മരണാന്തര ചടങ്ങുകളിൽ മാത്രം പങ്കെടുക്കാവുന്നത് 20 പേർ മാത്രമാണ്, നിയന്ത്രണം ഇപ്പോഴും ജില്ലയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയാഘോഷം.