കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ക്വട്ടേഷന്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന് ദിലീപിന്റെ ഫോണ്‍ മുന്‍ഭാര്യ മഞ്ജു വാര്യര്‍ ആലുവ പുഴയില്‍ എറിഞ്ഞതായി സാക്ഷിമൊഴി.
ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും എടുത്തേക്കും.
സാക്ഷിമൊഴി മഞ്ജു ശരിവച്ചാല്‍ അതു കേസന്വേഷണത്തില്‍ വഴിത്തിരിവാകും.
പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കു കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ടപ്പോള്‍ ഉണ്ടായ ദേഷ്യത്തില്‍ മഞ്ജു ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.