കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹമീദിന്റെ ഭാര്യ ഷബ്നയെ (30) ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഷബ്ന ജീവനൊടുക്കിയ തിങ്കളാഴ്ച ഭർതൃവീട്ടുകാർ ഷബ്നയെ അസഭ്യം പറയുന്നത് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്.
വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ചുവരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ ഷബ്നയെ അടിക്കുന്നത്.
ഈ സംഭവത്തിനു പിന്നാലെയാണ് ഷബ്ന ജീവനൊടുക്കിയത്. വീഡിയോയില്‍ ഷബ്നയെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഹനീഫ സംസാരിക്കുന്നത്.ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
അതേസമയം, ഷബ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷബ്നയുടെ ബന്ധുക്കളുടെ പരാതിയിൽ പറയുന്ന ഭർത്താവിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെ ഉടൻ പോലീസ് ചോദ്യം ചെയ്യും. ഷബ്ന മരിക്കുന്ന ദിവസം ഇവരെല്ലാം വീട്ടിലുണ്ടായിരുന്നു.
ഷബ്നയെ മർദിച്ച ഹമീദിന്റെ അമ്മാവന് ഹനീഫയെ അറസ്റ്റ് ചെയ്ത ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്. ഷബ്ന മുറിയിൽ കയറി വാതിൽ അടച്ചപ്പോൾ രക്ഷിക്കാൻ അപേക്ഷിച്ചിട്ടും ആരും തയാറായില്ലെന്ന് മകൾ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്ന ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്.
മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും
കോഴിക്കോട്: ഷബ്നയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം. തെളിവുകളെല്ലാം നൽകിയിട്ടും ഷബ്നയുടെ ഭർത്താവിന്റെ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്യുന്നില്ല. പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവരാണ് ഷബ്നയുടെ ഭർത്താവിന്റെ ബന്ധുക്കൾ. അന്വേഷണത്തിൽ പുരോഗതി ഇല്ലെങ്കിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ഷബ്നയുടെ ബന്ധുക്കൾ പറഞ്ഞു.