ശബരിനാഥൻ അറസ്റ്റിൽ; മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ്; സ്റ്റേ​ഷ​നി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്തകരുടെ പ്രതിഷേധം

 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ക്കേ​സി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ അ​റ​സ്റ്റി​ൽ.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വി​മാ​ന​ത്തി​നു​ള്ളി​ൽ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വം വ​ധ​ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പൃ​ഥ്വി​രാ​ജി​ന് മു​ൻ​പാ​കെ ചോ​ദ്യം ചെ​യ്യ​ലി​ന് ശ​ബ​രി​നാ​ഥ​ൻ ഹാ​ജ​രാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ശ​ബ​രീ​നാ​ഥ​ൻ ആ​ഹ്വാ​നം ചെ​യ്തെ​ന്നു​ള്ള വാ​ട്സ് ആ​പ്പ് ചാ​റ്റു​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ശ​ബ​രി​നാ​ഥ​ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​തി​നൊ​പ്പം ശ​ബ​രി​നാ​ഥ​ൻ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ​യും സ​മീ​പി​ച്ചി​രു​ന്നു.

ഈ ​ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ​ബ​രി​നാ​ഥ​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യു​ള്ള വി​വ​രം സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ക്കു​ന്ന​ത്. പി​ന്നാ​ലെ കോ​ട​തി അ​റ​സ്റ്റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും സ​മ​യ​വും സ​ർ​ക്കാ​രി​നോ​ട് തേ​ടി.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ കെ.എസ്.ശബരിനാഥന്‍റെ അറസ്റ്റിന് പിന്നാലെ വലിയതുറ പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. പോലീസുമായി വലിയ രീതിയിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു.

പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ശബരിനാഥനെ ഉടൻതന്നെ ജില്ലാ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ശബരിനാഥന്‍റെ അറസ്റ്റിനെതിരേ ഷാഫി പറമ്പിൽ രംഗത്തെത്തി. കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു ഭീരുവാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ പ്രതിഷേധങ്ങളെ തടയിടാൻ ശ്രമിക്കുന്ന ഏകാധിപതിയായി പിണറായി മാറിയിരിക്കുന്നുവെന്ന് ഷാഫി വിമർശിച്ചു.

പോലീസ് സിപിഎമ്മിന്‍റെ പോഷക സംഘടനയാണോയെന്ന് ചോദിച്ച ഷാഫി ഇനി മുതൽ ഡിജിപി സ്ഥാനത്തും മറ്റ് ഉന്നത സ്ഥാനത്തും പാർട്ടിക്കാരെയും ഡിവൈഎഫ്ഐ നേതാക്കളെയും വച്ചാൽ മതിയെന്നും പരിഹസിച്ചു.

Related posts

Leave a Comment