ഷബ്നത്തിന്‍റെ കള്ളക്കണ്ണീർ വിലപ്പോയില്ല! ആരാച്ചാരും തൂക്കുകയറും എത്തി; സ്വന്തം കുടുംബത്തിലെ ഏഴു പേരെ കോടാലിക്കു വെട്ടിക്കൊന്ന യുവതിയും കാമുകനും കഴുമരത്തിനു മുന്നിൽ; ആ രാത്രിയിൽ നടന്നത്…

ല​ക്നോ: സ്വാ​ത​ന്ത്ര്യ ല​ബ്ധി​ക്കു ശേ​ഷം ഒ​രു സ്ത്രീ​യെ ആ​ദ്യ​മാ​യി തൂ​ക്കി​ലേ​റ്റാ​നൊ​രു​ങ്ങു​ന്പോ​ൾ അ​വ​ളെ ക​ഴു​മ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത് കൊ​ടും ക്രൂ​ര​ത.

കൊ​ടും ക്രി​മി​ന​ലു​ക​ൾ പോ​ലും ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന കാ​ര്യ​മാ​ണ് ഷ​ബ്നം എ​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മു​ള്ള പെ​ൺ​കു​ട്ടി​യും കാ​മു​ക​നും ചേ​ർ​ന്നു ന​ട​ത്തി​യ​ത്. എ​ഴു പേ​രെ അ​തി​നി​ഷ്ഠു​ര​മാ​യി വ​ക​വ​രു​ത്തി, അ​തും സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ ത​ന്നെ.

കാ​മം ത​ല​യ്ക്കു​പി​ടി​ച്ചാ​ൽ ചി​ല മ​നു​ഷ്യ​ർ ഏ​തു ക്രൂ​ര​ത​യ്ക്കും മ​ടി​ക്കി​ല്ല എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് യു​പി​യി​ൽ അ​ര​ങ്ങേ​റി​യ ഈ ​കൂ​ട്ട​ക്കൊ​ല.

ഇ​ര​ട്ട ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള ഒ​രു സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു കൂ​ട്ട​ക്കൊ​ല​യ്ക്കു പ​ങ്കു ചേ​ർ​ന്ന​ത് എ​ന്ന​താ​ണ് നീ​തി​പീ​ഠ​ത്തെ​പ്പോ​ലും ഞെ​ട്ടി​ച്ച​ത്.

കോ​ടാ​ലി​ക്കു വെ​ട്ടി
സ്വ​ന്തം കു​ടും​ബ​ത്തി​ലെ ഏ​ഴു പേ​രെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ യു​പി സ്വ​ദേ​ശി​നി ഷ​ബ്ന​ത്തി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​ണ് ഒ​രു​ക്കം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. 2008 ഏ​പ്രി​ലി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ ജി​ല്ല​യി​ലെ ഭ​വ​ൻ​ഖേ​ദി ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൊ​ടും ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്.

ഷ​ബ്ന​വും കാ​മു​ക​ൻ സ​ലി​മും ചേ​ർ​ന്നു ഷ​ബ്ന​ത്തി​ന്‍റെ കു​ടും​ബ​ത്തി​ലെ ഏ​ഴു പേ​രെ കോ​ടാ​ലി​കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. മാ​താ​പി​താ​ക്ക​ൾ, ര​ണ്ടു സ​ഹോ​ദ​ര​ന്മാ​ർ, സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ, സ​ഹോ​ദ​രി, മ​രു​മ​ക​ൻ എ​ന്നി​വ​രെ​യാ​ണു കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു പാ​ലി​ൽ മ​യ​ക്കു​മ​രു​ന്നു ചേ​ർ​ത്തു ന​ല്കി​യ​ശേ​ഷ​മാ​യി​രു​ന്നു കൊ​ടും​ക്രൂ​ര​ത. സ​ലി​മു​മാ​യു​ള്ള ബ​ന്ധ​ത്തെ വീ​ട്ടു​കാ​ർ എ​തി​ർ​ത്ത​താ​ണു കു​ടും​ബാം​ഗ​ങ്ങ​ളോ​ടു അ​ട​ങ്ങാ​ത്ത പ​ക തോ​ന്നാ​ൻ ഇ​ട​യ്ക്കി​യ​ത്.

ദ​യാ​ഹ​ർ​ജി​യും ത​ള്ളി
കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഷ​ബ്ന​ത്തി​നും സ​ലീ​മി​നും 2010 ജൂ​ലൈ​യി​ൽ ജി​ല്ലാ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. ഇ​തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും സു​പ്രീം​കോ​ട​തി​യും ശി​ക്ഷ ശ​രി​വ​ച്ചു.

ഒ​ടു​വി​ൽ രാ​ഷ്‌​ട്ര​പ​തി​ക്കു ന​ല്കി​യ ദ​യാ​ഹ​ർ​ജി​യും ത​ള്ളി. ഇ​തോ​ടെ​യാ​ണു പ്ര​തി​ക​ളു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഷ​ബ്നം ബ​റേ​ലി ജ​യി​ലി​ലും സ​ലിം ആ​ഗ്ര ജ​യി​ലി​ലു​മാ​ണ്.

മ​ഥു​ര​യി​ൽ​വ​ച്ചാ​കും ഷ​ബ്ന​ത്തി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ക​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. വ​നി​ത​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന ഏ​ക ജ​യി​ൽ മ​ഥു​ര​യി​ലേ​താ​ണ്. 1870ൽ ​ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു പ​ണി​ത ഇ​വി​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം ആ​രെ​യും തൂ​ക്കി​ലേ​റ്റി​യി​ട്ടി​ല്ല.

1947നു​ശേ​ഷം ഇ​ന്ത്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​യാ​കു​ന്ന ആ​ദ്യ വ​നി​ത ഷ​ബ്ന​മാ​യി​രി​ക്കു​മെ​ന്നാ​ണു ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ത​ട​വി​ൽ പ്ര​സ​വം
അ​റ​സ്റ്റി​ലാ​കു​ന്പോ​ൾ ഷ​ബ്നം ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. 2008 ഡി​സം​ബ​റി​ൽ ഇ​വ​ർ ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ല്കി. ഇം​ഗ്ലീ​ഷി​ലും ജോ​ഗ്ര​ഫി​യി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള ഷ​ബ്നം ഗ്രാ​മ​ത്തി​ലെ പ്രൈ​മ​റി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നു.

സ​ലിം നാ​ലാം ക്ലാ​സി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ച്ച​യാ​ളാ​ണ്. ഇ​യാ​ൾ ഷ​ബ്ന​ത്തി​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള ത​ടി​മി​ല്ലി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റി​യ പ​വ​ൻ ജ​ല്ലാ​ദ് ത​ന്നെ​യാ​കും ഷ​ബ്ന​ത്തെ​യും തൂ​ക്കി​ലേ​റ്റു​ക.

ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ​വ​ൻ ര​ണ്ടു ത​വ​ണ മ​ഥു​ര ജ​യി​ലി​ലെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴു​മ​ര​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടു​ണ്ട്. ബി​ഹാ​റി​ലെ ബ​ക്സ​റി​ൽ​നി​ന്നു​ള്ള തൂ​ക്കു​ക​യ​റും മ​ഥു​ര ജ​യി​ലി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment