ലോക സിനിമയിൽ ആദ്യമായി ഒരു കാമറാമാനും കാമറയും പ്രധാന കഥാപാത്ര ങ്ങളായി എത്തുന്ന ചിത്രമാണ് ഷാഡോ. പ്രമുഖ കന്നട സംവിധായകൻ രവിശ്രീവാസ്തവ, തമിഴ് സംവിധായകൻ രാജ് കപൂർ എന്നിവരുടെ അസോസിയേറ്റ് ഡയറക്ടറായ രാജ് ഗോകുൽദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷാഡോ. കെനട്ടോസ്കോപ്പ് പ്രൊഡക്ഷൻസിനും, ആരോമൽ സിനിക്രിയേഷൻസിനും വേണ്ടി , എൻ. മഞ്ജുനാഥ് ആണ് ചിത്രം നിർമിക്കുന്നത്.
സമുദ്രക്കനി നായകനായ തർക്കാപ്പ് എന്ന ചിത്രത്തിനുശേഷം മഞ്ജുനാഥ് നിർമിക്കുന്ന ചിത്രമാണിത്. രാജ് ഗോകുൽദാസ് സംവിധാനം ചെയ്യുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനുശേഷം സ്നേഹ റോസ് ജോണ് നായിക ആകുന്ന ചിത്രത്തിൽ, അനിൽ മുരളി, ടോഷ്ക്രിസ്റ്റി, മുരളീധർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.പൂനയിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കുന്ന അഞ്ച് യുവതീയുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കാമറ-തിരുപ്പതി ആർ. സ്വാമി, കഥ, തിരക്കഥ, സംഭാഷണം – അനസ്.ബി, രാജേഷ് സി. ആർ. സംഗീതം – ജിനോഷ് ആന്റണി, എഡിറ്റർ – അഭിലാഷ് വിശ്വനാഥ്, മേക്കപ്പ് – മണികണ്ഠൻ, പ്രൊഡക്്ഷൻ കണ്ട്രോളർ – ഷറഫു കരൂപ്പടന്ന, കല – കൈലാസ്, പി. ആർ. ഒ. – അയ്മനം സാജൻ.
രതീഷ് ടോം, മുരളീധർ, അൻസിൽ, അനിൽ മുരളി, ടോഷ് ക്രിസ്റ്റി, ബിജു കൊടുങ്ങല്ലൂർ, സ്നേഹ റോസ് ജോണ്, ഉഷാറാണി, സ്നേഹ, മനോജ് പണിക്കർ, എന്നിവർ അഭിനയിക്കുന്നു.
-അയ്മനം സാജൻ