ദുബായ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ കൗമാര ബാറ്റിംഗ് സെന്സേഷന് ഷഫാലി വര്‍മ ഐസിസി ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ട്വന്റി 20 പരമ്പരയിലെ പ്രകടനമാണു താരത്തെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിച്ചത്.23, 47 എന്നിങ്ങനെയായിരുന്നു ഷഫാലിയുടെ സ്കോർ. രണ്ടാം തവണയാണു ഷഫാലി ഒന്നാം സ്ഥാനത്തെത്തുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പിനുശേഷവും ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ലഓസ്ട്രേലിയയുടെ ബേത് മൂണിയെ മറികടന്നാണു ഷഫാലി ഒന്നാമതെത്തിയത്.
ഷഫാലിക്ക് 750 പോയിന്റും മൂണിക്ക് 748 പോയിന്റുമാണ്.സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.