നാദാപുരം: പുതുക്കയത്ത് പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുംബൈ വിമാനത്തവളത്തില്‍ അറസ്റ്റിലായ പ്രതി റിമാന്റില്‍.കക്കട്ട് നമ്പ്യത്താം കുണ്ട് സ്വദേശി ഏലാംപറമ്പത്ത് റഫീഖ് (28)നെയാണ് കോഴിക്കോട് പോക്സോ കോടതി റിമാന്‍ഡ് ചെയ്തത്.2 018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.വാണിമേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വയനാട്,മൈസുരു എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ റഫീഖ് വിദേശത്തേക്ക് കടക്കുകയായിരുന്നു.തുടര്‍ന്ന് പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും കഴിഞ്ഞ ദിവസം മുംബൈയ് ഛത്രപതി ശിവജി വിമാനത്തവളത്തില്‍ ദുബായില്‍ നിന്ന് എത്തിയ പ്രതിയെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ് വെച്ച് വളയം പോലീസിന് കൈമാറുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം പോലീസ് പീഡനത്തിനിരയായ പെണ്‍കുട്ടിയെ രക്ഷിതാക്കളൊപ്പം വയനാട്,മൈസുരു എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.ഈ കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയും പോലീസ് അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നിരുന്നു.