പാലക്കാട് : നിരായുധരായി മണ്ണിൽ പണി എടുത്ത് മാന്യമായി ജീവിക്കുക എന്ന തന്റെ അവകാശത്തിന് വേണ്ടി പോരാടുന്ന കർഷകരോട് കേന്ദ്ര സർക്കാർ തങ്ങളുടെ കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് വേണ്ടി വൈരാഗ്യ ബുദ്ധിയോടെയണ് പെരുമാറുന്നത് എന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറന്പിൽ എംഎൽഎ.
ഡൽഹിയിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിക് നേരെ ഡൽഹി പോലീസിന്റെ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ്സ് കെ എസ് യു പ്രവർത്തകർ നടത്തിയ ട്രെയിൻ തടയൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എസ് യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിതീഷ്, എൻഎസ്യുഐ അഖിലേന്ത്യാ സോഷ്യൽ മീഡിയ കോർഡിനേറ്റർ അരുണ്‍ ശങ്കർ പ്ലാക്കാട്ട്, യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികളായ മൻസൂർ, പ്രശോഭ്, ഹക്കീം കൽമണ്ഡപം, സതീഷ് തിരുവാലത്തൂർ, കഐസ്യു ഭാരവാഹികളായ അജാസ് കുഴൽമന്ദം, നിഖിൽ കണ്ണാടി, ആദർശ് മുക്കട തുടങ്ങിയവർ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.