കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ കര്‍ണാടകയില്‍ അറസ്റ്റില്‍. കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ രാജ്ഭവനു മുമ്പില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയതിനാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ഷാഫിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഷാഫിക്കൊപ്പം മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു.
കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തിയിരുന്നു. വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നേതാക്കള്‍ പ്രതിഷേധ ധര്‍ണ നടത്തി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഈഗിള്‍ട്ടന്‍ റിസോര്‍ട്ടിലുള്ള കോണ്‍ഗ്രസിന്റെ 76 എംഎല്‍എമാരേയും വിധാന്‍ സൗധയ്ക്ക് മുന്നിലെത്തിച്ചു കോണ്‍ഗ്രസ് കരുത്തുകാട്ടി.