ഡിവൈഎഫ്ഐ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ പഠിക്കാനുണ്ടെന്ന് പറഞ്ഞ മുന്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.
യൂത്ത്കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ പ്രവര്‍ത്തനം അഭിമാനമാണെന്നും സഹപ്രവര്‍ത്തകരെ മറക്കില്ലെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
‘ഒരു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങള്‍ കൊണ്ടും സുമനസ്ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മ ധീരമായി നേതൃത്വം നല്‍കുകയും അതേ സമയം തന്നെ ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ സമര സജ്ജരായി നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവര്‍ത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും.’ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇടതുയുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ ഹൃദയപൂര്‍വം പദ്ധതിയെ പുകഴ്ത്തി മുമ്പ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
കോവിഡ് കാലത്ത് ഡിവൈഎഫ്ഐ നന്നായി പ്രവര്‍ത്തിച്ചെന്നും ആശുപത്രികളില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഹൃദയപൂര്‍വം പദ്ധതി മാതൃകയാണെന്നും ചെന്നിത്തല പറയുന്ന വീഡിയോ രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.
കോവിഡ് കാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറില്‍ കെയറുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഡിവൈഎഫ്ഐയെ പുകഴ്ത്തിയ ചെന്നിത്തലക്ക് റഹീം നന്ദി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐ യെ കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് നന്ദി.നേരത്തെ ശ്രീ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചില് നടത്തിയിട്ടുണ്ടെന്നും.
നിസ്വാര്‍ത്ഥമായി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ്സിനും സാധിക്കട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നുവെന്നും റഹീം ഫെസ്ബുക്കില്‍ കുറിച്ചു.