പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണം തള്ളി ഷാഫി പറമ്പില്‍ എംഎല്‍എ.
ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി യ്ക്ക് പരാതി നല്‍കിയിട്ടുമില്ല.
കുഴല്‍പണ കേസിലെ പ്രതിയായ സുരേന്ദ്രന് യൂത്ത് കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും ഷാഫി പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ ചില വോട്ടുകള്‍ പരിഗണിക്കാതെ പോയത് സാങ്കേതികമായ വിഷയങ്ങള്‍ കൊണ്ട് മാത്രമാണ്. ഇതുസംബന്ധിച്ച് കെ.സുരേന്ദ്രന് ഇടപെടാന്‍ വരേണ്ടതില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.