ആലപ്പുഴ : കെപിസിസി തീരുമാനത്തിന്റെ ചുവടുപിടിച്ച് സെമി കേഡര്‍ രീതിയിലേക്ക് സംഘടനാ സംവിധാനത്തെ മാറ്റാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനം.
എല്ലാ തലത്തിലുമുള്ള കമ്മറ്റികള്‍ക്കും ഇനിമുതല്‍ കൃതൃമായ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും വിലയിരുത്തലുകളും ഉണ്ടാവുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍ മുതല്‍ മണ്ഡലം പ്രസിഡന്റ്മാര്‍ വരെയുള്ളവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ എതിരാളികളുടെ അക്രമത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ക്ക് പരിപൂര്‍ണ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ രണ്ടു മുതൽ നവംബർ 14 വരെ യൂണിറ്റ് കമ്മറ്റികളുടെ രൂപികരണം നടത്തും
. സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്ത്വത്തില്‍ നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ ഇരുപത് മണ്ഡലം കമ്മറ്റികളുംആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയും പുനസംഘടിപ്പിക്കും.
ജില്ലാ പ്രസിഡന്റ് റ്റിജിന്‍ ജോസഫ് അദ്ധൃക്ഷത വഹിച്ചു. സംസ്ഥാന വെെസ് പ്രസിഡന്റ് മാരായ കെ.എസ്. ശബരിനാഥൻ, റിജിൽ മാക്കുറ്റി, എസ്.എം.ബാലു, എന്‍.എസ്. നുസ്സൂര്‍, ജനറല്‍ സെക്രട്ടറിമാരായ ബിനു ചുള്ളിയില്‍, ഏം.പി.പ്രവീണ്‍, മുഹമ്മദ് അസ്ലം, സെക്രട്ടറിമാരായ എൻ. നൗഫൽ, അരിതാ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.