പെരുമ്പാവൂർ: സ്ത്രീകളെ നരബലി കൊടുത്ത കേസിൽ പ്രതിയായ ഷാഫി എന്ന റഷീദിന് ഒരിടത്തും ഏറെക്കാലം താമസിക്കുന്ന രീതിയില്ല.
പെരുന്പാവൂരിൽ അഞ്ചുവർഷത്തോളം വാടകവീട്ടിൽ താമസിച്ച ഷാഫി അതിനു മുന്പുണ്ടായിരുന്നത് ഇടുക്കിയിൽ.
12 വർഷം മുമ്പാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്. പിന്നീട് ആലുവയ്ക്കടുത്തു ചെമ്പറക്കിയിലേക്കു താമസം മാറ്റി.
ഒടുവിൽ താമസിച്ചിരുന്നത് എറണാകുളം എസ്ആർഎം റോഡിൽ. ഇവിടുന്നാണ് പോലീസ് പിടികൂടിയത്. വടുതലയിൽ ഇയാൾക്കു ചെറിയ കടയുമുണ്ടായിരുന്നു.
ഭാര്യയും മക്കളുമുള്ള ഷാഫി മക്കളുടെ കല്യാണ ശേഷമാണ് എറണാകുളത്തേക്കു താമസം മാറ്റിയതെന്നു പരിചയക്കാർ പറഞ്ഞു.
പെരുന്പാവൂരിൽ താമസിച്ചിരുന്ന ഘട്ടത്തിലാണ് ആധാർ കാർഡ് എടുത്തത്. അതിനാൽ വിലാസം ഇപ്പോഴും പെരുന്പാവൂർ എന്നുതന്നെ.