കോഴിക്കോട്: കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനമർപ്പിച്ച് ഷാഫി പറന്പിൽ. മരണമടഞ്ഞവർക്ക് വേണ്ടി ഹൃദയാഹാരിയായ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര. ചേതനയറ്റ്, കണ്ണീര്‍ക്കടലായി മടങ്ങി. ഹൃദയഭേദകമായിരുന്നു നെടുമ്പാശ്ശേരിയിലെ കാഴ്ചകള്‍ എന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര. ചേതനയറ്റ്, കണ്ണീര്‍ക്കടലായി മടങ്ങി. ഹൃദയഭേദകമായിരുന്നു നെടുമ്പാശ്ശേരിയിലെ കാഴ്ചകള്‍.
ഇനി അവര്‍ ഓര്‍മ്മകളാണ്. അവരുടെ കുടുംബങ്ങളെ നമ്മള് ചേര്‍ത്തു പിടിക്കും. കണ്ണീരോടെ കേരളം നിങ്ങള്‍ക്ക് യാത്രാമൊഴിനല്കുന്നു.