പാലക്കാട്: മുഖ്യമന്ത്രിക്കെതിരേ വിമർശനവുമായി ഷാഫി പറന്പിൽ എംപി. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത മുഖ്യന് അജിത്തിനേയും സുജിത്തിനേയും പേടിയാണ്, അതിനുകാരണം സ്വര്‍ണവും സംഘപരിവാറുമാണെന്നത് ഓരോ വെളിപ്പെടുത്തലും വ്യക്തമാക്കുന്നുവെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അരമന രഹസ്യങ്ങൾ പുറത്ത് പറയും എന്ന ഭീഷണിയിലാകും സംരക്ഷിക്കുന്നതെന്നും ഷാഫി ആരോപിച്ചു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നെന്ന ക്രെഡിറ്റ് സുരേഷ് ഗോപിക്കല്ല മറിച്ച് അത് പിണറായിക്കാണ് കൊടുക്കേണ്ടതെന്നും ഷാഫി പറഞ്ഞു. പോലീസിലെ കൊടി സുനിമാരാണ് അജിത്കുമാറിനെപ്പോലെയുള്ളവരെന്നും എംപി വിമർശിച്ചു.
തൃശൂരിലെ പൂരം കലക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതുള്‍പ്പടെയുള്ള സംഭവത്തിൽ പങ്കുള്ള അജിത് കുമാറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ ഉണ്ടായി. എന്നിട്ട് പോലും മുഖ്യമന്ത്രി എന്തിനാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും ഷാഫി ചോദിച്ചു.