ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് ഷഫ്ന. 1998ല്‍ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ ഷഫ്ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു.
2007ല്‍ പുറത്തിറങ്ങിയ കഥപറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്ന ചിത്രത്തില്‍ എത്തിയത്.
ഷഫ്നയുടെ യഥാര്‍ഥ ജീവിതവും പ്രണയവിവാഹവും ഒരു റൊമാന്റിക് സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
2013ലായിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹം. ഇപ്പോളിതാ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും സജീവമായ ഷഫ്ന പങ്കുവച്ച സജിന്റെ ഒപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടും വൈറല്‍ ആയിരുന്നു.
ദമ്പതികള്‍ക്ക് ഒരു മകള്‍ ഉണ്ടെന്നാണ് ആരാധകര്‍ ഇത്രയും നാള് വിചാരിച്ചിരുന്നത്. എന്നാല്‍ ആരാധകര്‍ കണ്ടത് തങ്ങളുടെ സഹോദരന്റെ കുഞ്ഞിനെ ആയിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് സജിന്‍.
സിനിമയില്‍ അഭിനയിക്കുക എന്നതായിരുന്നു ഏറെ കാലമായുള്ള ആഗ്രഹം. ഇത്രയും കാലം ചാന്‍സ് അന്വേഷിച്ചു നടക്കുകയായിരുന്നു. എപ്പോഴും ഓഡിഷന് പോവുക, ഡയറക്ടേഴ്സിനെ കാണുക ഇതൊക്കെ തന്നെ ആയിരുന്നു ഏറ്റവും അധികം ചെയ്തുകൊണ്ടിരുന്നത്.
അഭിനയ രംഗത്ത് നിന്ന് മനഃപൂര്‍വ്വം മാറി നിന്നത് ആയിരുന്നില്ല. അവസരം കിട്ടാത്തത് കാരണം വരാതിരുന്നത് ആണെന്ന് താരം പറയുന്നു. സാന്ത്വനം സീരിയലിലെ ശിവന് എന്ന കഥാപാത്രത്തിലൂടെയാണ് സജീന് മിനി സ്ക്രീനില്‍ ചുവടുറപ്പിച്ചത്.
പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് സജിന്‍ സിനിമയില്‍ എത്തുന്നതെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് താരം പുതിയ മുഖമാണ്. പ്ലസ്ടുവില്‍ നായികയായി അഭിനയിച്ചത് ഷഫ്നയായിരുന്നു. ഇവിടെനിന്നുമാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്.
ഇരു മതവിഭാഗക്കാരായ സജിനും ഷഫ്നയും പിരിയാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വിവാഹം കഴിക്കുന്നത്. സാന്ത്വനത്തില്‍ എത്തിയതോടെ ദിവസങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ നടന് സാധിച്ചിട്ടുണ്ട്.