മിനിസ്ക്രീന്‍ പ്രേമികളുടെ ഇഷ്ടപെട്ട താര ജോഡികളായ ഷഫ്നയുടെയും സജിന്റേയും വിവാഹ വാര്‍ഷികമാണ്. വാര്‍ഷികത്തോട് അനുബന്ധിച്ച് ഷഫ്ന പങ്കുവച്ച പോസ്റ്റും അടിക്കുറിപ്പും ശ്രദ്ധ നേടുന്നു.
2010 ൽ പുറത്തിറങ്ങിയ പ്ലസ് ടു എന്ന സിനിമയിൽ സജിനും ഷഫ്നയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനു ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. പ്ലസ് ടു സിനിമ കഴിഞ്ഞപ്പോഴാണ് സജിൻ ഷഫ്നയോട് ഇഷ്ടം പറയുന്നത്. ആദ്യം യെസ് മൂളിയില്ലെങ്കിലും ഷഫ്നയ്ക്കും സജിനെ ഇഷ്ടമായിരുന്നു. അങ്ങനെ രണ്ട് വർഷം പ്രണയിച്ചു.
ഇരുവരുടേയും പ്രണയം ഷഫ്നയുടെ വീട്ടിൽ അറിഞ്ഞു. അത് പിന്നീട് വലിയ പ്രശ്നമായി മാറി. ഷഫ്നയെ വീട്ടിൽ പൂട്ടിയിട്ടു. പുറത്തു പോകാനും ഫോൺ വിളിക്കാനും ഒന്നും വീട്ടുകാർ സമ്മതിച്ചില്ല. അങ്ങനെ ഷഫ്നയെ വിളിച്ചിറക്കി കൊണ്ടുവന്ന് സജിൻ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. അന്നു മുതൽ ഇങ്ങോട്ട് ഇരുവരും ഇണ പിരിയാത്ത പ്രണയിനികളായി മാറി.
ഷഫ്നയുടെ കുറിപ്പ്: ഹാപ്പി ആനിവേഴ്സറി മൈ ലവ്, നിങ്ങളെക്കുറിച്ച് പറയുമ്പോൾ എനിക്ക് വാക്കുകൾ മതിയാവുന്നില്ല, അതുകൊണ്ട് തന്നെ നിങ്ങളോടുള്ള എന്റെ വികാരങ്ങൾ എനിക്ക് മതിയാവോളം പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
നമ്മൾ വിവാഹിതരായിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ എന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. എനിക്ക് സന്തോഷവും സ്നേഹവും തോന്നിപ്പിക്കുന്നതിനും നമ്മുടെ പ്രണയത്തെക്കുറിച്ചും ജീവിതത്തെ കുറിച്ചു ആവേശം തോന്നിപ്പിക്കുന്നതിനും ഒരുപാട് നന്ദി.
ആവേശം തോന്നിപ്പിക്കുന്ന ട്വിസ്റ്റുകളും വളവുകളും ഉയർച്ചകളും താഴ്ച്ചകളുമുള്ള അപ്രതീക്ഷിതമായ ജീവിത യാത്രക്കായി കാത്തിരിക്കുന്നു, നമുക്കറിയാം എന്ത് വന്നാലും നമ്മൾ പരസ്പരം കൈകൾ മുറുകെ പിടിച്ചിട്ടുണ്ടെന്ന്, ഷഫ്ന കുറിച്ചു. പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.