കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ ഫോണിലെ മെസേജുകള്‍ ഡിലേറ്റ് ചെയ്തതായി പോലീസ്. ഇന്നലെ വിദ്യാര്‍ഥികളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഷഹബാസിന്റെ ഫോണിലേക്ക് നിരവധി തവണ മെസേജുകള്‍ അയച്ചതായി കണ്ടെത്തി.
ഷഹബാസ് മരിച്ച ശേഷമാണ് മിക്ക മെസേജുകളും പ്രതികള്‍ ഡിലേറ്റ് ചെയ്തിരിക്കുന്നത്. ഇത് വീണ്ടെടുക്കുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. നേരിട്ട് കണ്ടാൽ കൊല്ലുമെന്നും നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്നും പ്രതികളായ വിദ്യാർഥികൾ ഷഹബാസിനോട് പറഞ്ഞിരുന്നു.
ഇത് പോലീസിനോട് ഷഹബാസിന്റെ സുഹൃത്തുക്കളും പറഞ്ഞിരുന്നു.കൊലപാതകത്തിൽ മെറ്റയിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇതോടെ കൂടുതൽ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമായേക്കും.
മുതിർന്നവർക്ക് കേസിൽ നിലവിൽ പങ്കില്ല എന്ന നിഗമനത്തിലാണ് പോലീസ്. മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെ അതിലും വ്യക്തത ഉണ്ടാകും. നിലവിൽ കേസില്‍ പ്രതികളായി ആറ് പേരാണ് ജുവനൈൽ ഹോമിൽ ഉള്ളത്.