കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതക്കേസില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ഥികളെ വന്‍ പ്രതിഷേധങ്ങള്‍ക്കിടെ എസ്എസ്എല്‍സി പരീക്ഷ എഴുതിപ്പിച്ച് പോലീസ്. കുട്ടികളെ വെള്ളിമാടുകുന്നു ജുവൈനല്‍ ഹോം കോംപ്ലക്സില്‍ തന്നെയാണ് പരീക്ഷ എഴുതിപ്പിച്ചത്.
വെള്ളിമാട് കുന്നിലെ എൻജിഒ ക്വാർട്ടേഴ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതികളെ പരീക്ഷ എഴുതിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിഷേധം കനത്തതോടെ ഹോമിനുള്ളില്തന്നെ സൗകര്യമൊരുക്കുകയായിരുന്നു. സകൂളിൽ പരീക്ഷ എഴുതിയാൽ മറ്റു വിദ്യാർഥികൾക്ക് മാനസിക സമ്മർദം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട് നല്കി.
യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ് പ്രവര്‍ത്തകള്‍ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ രാവിലെ മുതല്‍ തമ്പടിച്ചിരുന്നു. ജുവനൈല്‍ ഹോമില്‍ നിന്നും പോലീസ് വാഹനത്തില്‍ വിദ്യാര്‍ഥികള്‍ എത്തിയതോടെ സ്ഥലത്ത് വലിയ രീതിയിലുള്ള സംഘര്‍ഷമുണ്ടായി. ആറ് കെഎസ് യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂന്ന് എംഎസ്എഫ് പ്രവര്‍ത്തകരും അറസ്റ്റിലായി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു കുറ്റാരോപിതരായവരുടെ പരീക്ഷാ കേന്ദ്രം താമരശേരി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും കോഴിക്കോട് വെള്ളിമാടുകുന്നിലേക്ക് മാറ്റിയത്. എന്നാല്‍ താമരശേരിയില്‍ നിന്നുള്‍പ്പെടെ പ്രതിഷേധക്കാര്‍ ഇവിടെ എത്തിയിരുന്നു.
പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് താമരശേരി പോലീസ് പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിരുന്നു. ജുവനൈല്‍ ഹോമിനടുത്ത കേന്ദ്രങ്ങളില്‍ സജ്ജീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.
കുട്ടികളെ പരീക്ഷയ്ക്കെത്തിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യവുമായി എംഎസ്എഫും രംഗത്തെത്തിയിരുന്നു.