പ്രണവിന്റെയും ഷഹാനയുടെയും വിവാഹം മലയാളികള്ക്കിടയില് വലിയ ചര്ച്ചയായിരുന്നു. ചുരുങ്ങിയ നാളുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ സ്നേഹം പിടിച്ചു പറ്റിയവരാണ് പ്രണവും ഷഹാനയും.
അതിന് കാരണം പ്രണവിന്റെ ശാരീരികാവസ്ഥയാണ്. ജീവിതത്തെ മാറ്റിമറിച്ച ഒരു ബൈക്ക് അപകടത്തില് നെഞ്ചിനു താഴേക്ക് തളര്ന്നുപോയ പ്രണവിന് ഇന്നും കൂട്ടായി ഷഹാന കൂടെയുണ്ട്.
ഒപ്പം തന്നെ എന്നും, ഇവര് രണ്ടുപേരും എല്ലാ പ്രണയ ജോഡികള്ക്കും മാതൃകയാണെന്ന് തന്നെ പറയാം. നെഞ്ചിനു താഴെ തളര്ന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാന് ഷഹാനയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.
പ്രണവിന്റെ ജീവിതകാലം മുഴുവന് പ്രണവിന് താങ്ങായും തണലായും ഷഹാന കൂടെയുണ്ടാകുമെന്ന് ഉറപ്പാണ്.
അതവള് തെളിയിച്ചിട്ട് ഒരുപാട് നാളുകള് തന്നെ ആയിരിക്കുന്നു. പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്.
ഇന്ന് ജാതിയും മതവും നോക്കാതെ ഒരുമിച്ച് ജീവിക്കുകയാണ് ഇവര്. പ്രണവ് ഇപ്പോഴും നെഞ്ചിനു താഴെക്ക് തളര്ന്നു അനങ്ങാനാവാതെ കിടക്കുകയാണ്.
ഇവര് വിവാഹം കഴിച്ചാല് എങ്ങനെ ഒരുമിച്ച് ജീവിക്കും എന്ന് ചോദിച്ചവര്ക്ക് ഉത്തരമാണ് ശരിക്കും ഇവരുടെ ജീവിതം.
ബൈക്ക് അപകടത്തില് നെഞ്ചിന് താഴേക്ക് തളര്ന്ന് പോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നു വരനാനായി ഷഹാനയ്ക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.
ഇപ്പോള് ഇതാ ഷഹാന ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില് എത്തിയതിന്റെ വിശേഷമാണ് വൈറലാവുന്നത്.
പലതരം നെഗറ്റീവ് കമന്റുകള് പറഞ്ഞ് വന്നിട്ടുണ്ട്. വീട്ടുകാര്ക്ക് പോലും പലതരം ഭീഷണികള് വന്നിരുന്നു.
ഇപ്പോള് കേസുകള് ഒന്നുമില്ല, സമാധാനത്തോടെ ജീവിക്കുകയാണെന്ന് ഷഹാന പറയുന്നു. അതേ സമയം വീട്ടിലേക്ക് തന്നെ വിളിക്കാറുണ്ടെന്നും എല്ലാം ഉപേക്ഷിച്ച് ചെല്ലാനാണ് പറയുന്നതെന്നും ഷഹാന പറയുന്നു.
എനിക്ക് വിഷമം വരുമ്പോള് ബാപ്പായെ വിളിക്കാറുണ്ട്. ഇടക്ക് വീട്ടിലൊന്നു പോകണമെന്നുണ്ട്. കണ്ണുള്ളപ്പോള് കണ്ണിന്റെ വില അറിയില്ലല്ലോ.
എട്ടു വര്ഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേല്ക്കുക ആയിരുന്നു. ഒരു വര്ഷത്തോളം ചികിത്സയിലായിരുന്നു.
പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാന ഇഷ്ടപ്പെടുന്നത്. ഷഹന പ്രണയം അറിയിച്ചപ്പോള് പ്രണവ് പരമാവധി നിരുത്സാഹപ്പെടുത്തി. എന്നാല് ഷഹാന പിന്മാറാന് തയ്യാറല്ലായിരുന്നു.
പ്രണവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും തന്റെ തീരുമാനത്തില് നിന്നും ഒരു ചലനവുമില്ലായിരുന്നു.
പ്രണവിനൊപ്പം ജീവിക്കാനുള്ള തീരുമാനത്തിലാണ് ഷഹാന മാര്ച്ച് മൂന്നിന് തൃശൂരിലേക്ക് കയറുന്നത്.
തൃശൂരില് നിന്നും പ്രണവിന്റെ സഹോദരന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. അവിടെ വച്ചാണ് ഷഹാന ആദ്യമായി പ്രണവിനെ കാണുന്നതും.
നേരിട്ടു കണ്ടപ്പോഴും വിവാഹത്തില് നിന്നും നിരുത്സാഹ പെടുത്തിയെങ്കിലും ഷഹന വഴങ്ങിയില്ല. ഇതോടെയാണ് നാലാം തീയതി പ്രണവ് ഷഹാനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാര്ത്തിയത്.
വിവാഹം സോഷ്യല് മീഡിയയില് വൈറലായതോടെയ ഷഹാനയുടെ ബന്ധുക്കള് പരാതി നല്കിയിരുന്നു. അതേ സമയം തന്റെ ജീവിതത്തിലേക്കുള്ള ഷഹാനയുടെ വരവ് അപ്രതീക്ഷിതമായിരുന്നു എന്നാണ് പ്രണവ് പറയുന്നത്.
എന്റെ ജീവിതത്തിലേക്കുള്ള ഷഹാനയുടെ വരവ് അപ്രതീക്ഷിതം ആയിരുന്നു. എന്തുകൊണ്ടാണ് അവള് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് എനിക്കിപ്പോഴും അറിയില്ല.
ആളുകള് എന്നെ കുറ്റപ്പെടുത്തി പലതും പറയുന്നുണ്ട്. അതൊന്നും കാര്യമാക്കാറില്ല. സ്നേഹിച്ചവര്ക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോള് ഉപേക്ഷിച്ചു പോകുന്നവരുള്ള നാട്ടിലാണ് ഒരു പെണ്കുട്ടി ഇങ്ങനയൊരു തീരുമാനമെടുക്കുന്നത്.
ഞാനും എന്റെ വീട്ടുകാരും കൂട്ടുകാരുമൊക്കെ ഈ തീരുമാനം മാറ്റണമെന്ന് ഷഹാനയോട് ഒരുപാട് തവണ പറഞ്ഞതാണ്.
പക്ഷേ, അവള് അതിലുറച്ചു നിന്നു. എന്റെ ഈ അവസ്ഥയില് ഒരു കല്യാണമോ കുടുംബജീവിതമോ ഒന്നും വിദൂര സ്വപ്നത്തില് പോലും കണ്ടിരുന്നില്ല. എനിക്കവളെ ജീവന് തുല്യം സ്നേഹിക്കാന് മാത്രമേ സാധിക്കൂ. അത് ഞാന് ചെയ്യും.
ഷഹാന വന്നതോടെ ജീവിതത്തില് നിരവധി മാറ്റങ്ങള് ഉണ്ടായി. വീട്ടുകാരും കൂട്ടുകാരും നോക്കിയിരുന്ന പല കാര്യങ്ങളും അവള് ഏറ്റെടുത്തു.
പല കാര്യങ്ങള് എന്നല്ല, എന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു എന്നു തന്നെ പറയാം. ഒന്നിനും അവള്ക്ക് മടിയില്ല. ഒരു കുഞ്ഞിനെ പോലെ എന്ന് പരിചരിക്കുന്നു, സ്നേഹിക്കുന്നു.
എനിക്ക് അവളെ ദൈവം അറിഞ്ഞു തന്നതാണ്. കുറച്ച് ദേഷ്യക്കാരിയുമാണ് ആള്. എന്നാല് ദേഷ്യം മാറിയാല് പിന്നെ സ്നേഹം കൊണ്ട് വീര്പ്പുമുട്ടിക്കും. ഞാന് അതെല്ലാം വളരെയധികം ആസ്വദിക്കുന്നുണ്ട്.
അങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നു. ഷഹാന വന്നതോടെ ജീവിതത്തില് ചില മാറ്റങ്ങളൊക്കെ വരുത്തി.
ഇപ്പോള് അവള്ക്കു വേണ്ടി കൂടുതല് സമയം മാറ്റിവെയ്ക്കുന്നു. ഒരു അപകടത്തിലാണ് ഇരിങ്ങാലക്കുട സ്വദേശി പ്രണവിന്റെ ജീവിതം മാറിമറിഞ്ഞത്.
കുതിരത്തടം പൂന്തോപ്പില് നടന്ന ബൈക്ക് അപകടത്തില് പ്രണവിന്റെ ശരീരം തളര്ന്നു. ഒരിക്കലും വെറുതെയിരിക്കാന് ഇഷ്ടപ്പെടാതിരുന്ന ആ ജീവിതം അങ്ങനെ വീല്ചെയറിലേക്ക് മാറി.
ബികോം മൂന്നാംവര്ഷ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം. ഒരു സുഹൃത്ത് ഗള്ഫിലേക്ക് പോകുന്നതിനാല് അന്നൊരു ചെലവ് ഉണ്ടായിരുന്നു. വളരെ സന്തോഷകരമായ നിമിഷങ്ങള്.
അതിനിടയില് കൂട്ടത്തിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ സുഹൃത്തിന് ഓട്ടത്തിന് വിളി വന്നു. മദ്യപിക്കുന്ന ശീലമില്ലാത്തതു കൊണ്ട് അവന് എന്നോട് പോകാമോ എന്നു ചോദിക്കുകയും ഞാന് സമ്മതിക്കുകയും ചെയ്തു.
വൈകീട്ട് ഒരു ആറു മണിയോട് അടുപ്പിച്ചാണ് ഓട്ടം കഴിഞ്ഞ് ഞാന് തിരിച്ചു വന്നത്. ഓട്ടോറിക്ഷ ഒതുക്കി പുറത്ത് ഇറങ്ങിയതും ബൈക്ക് സ്റ്റാര്ട്ട് ചെയ്ത് നിന്നിരുന്ന ഒരു സുഹൃത്ത് ഒപ്പം ചെല്ലാന് ആവശ്യപ്പെട്ടു.
ഞാന് അവന്റെ പിന്നില് കയറി. ഒരു 300 മീറ്റര് മുന്നോട്ട് പോയി കാണും. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്ത് മതില് ഇടിച്ചു കയറി.
ഞാന് തെറിച്ചു പോയി ഒരു തെങ്ങിലിടിച്ച് നിലത്തു വീണു എന്നും പ്രണവ് തന്റെ ജീവിതം മാറി മറിഞ്ഞതിനെ കുറിച്ച് പറഞ്ഞു.