കോഴിക്കോട്: ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം.
നടിയും മോഡലുമായ ഷഹാനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്ന് പോലീസിന്റെ കുറ്റപത്ത്രില്‍ പറയുന്നു.
മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഷഹാനയുടെ ഡയറിക്കുറിപ്പുകള്‍ തെളിവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
മോഡല്‍ ഷഹാന ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയതായി രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകളാണ് പുറത്ത് വന്നത്.
സജാദും കുടുംബവും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും ചെയതു.
ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ബ്രഡ് മാത്രമാണ് കഴിക്കാന്‍ നല്‍കാറ്. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും ഡയറിയിലുണ്ട്.
സജാദിന്റെ വീട്ടില്‍ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയായിരുന്നു. പിന്നീടായിരുന്നു ഷഹാനയും സജാദും വീട് മാറി താമസിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ലഹരിക്കടിമയായ സജാദ് ദിവസവും ഷഹാനയെ മര്‍ദിക്കാറുണ്ടായിരുന്നു. മരണദിവസവും ഷഹാനയ്ക്ക് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.മെയ് 13 നാണ്പറമ്പില് ബസാറിലെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.