റഫ്‌നാസ് എവിടെ ? വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് പ്രതിശ്രുത വരനെ കാണ്മാനില്ല; ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി

നാ​ദാ​പു​രം: വി​വാ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സം മു​ന്പ് പ്ര​തി​ശ്രു​ത വ​ര​നെ കാ​ണാ​താ​യെ​ന്നു പ​രാ​തി. നാ​ദാ​പു​രം സ്വ​ദേ​ശി വാ​ഴ​യി​ൽ റ​ഫ്നാ​സ് (26)നെ​യാ​ണ് കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ൾ നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്നാ​യി​രു​ന്നു വി​വാ​ഹ​ദിനം.

വി​ദേ​ശ​ത്ത് നി​ന്നെ​ത്തു​ന്ന സു​ഹൃ​ത്തി​നെ കൂ​ട്ടി കൊ​ണ്ട് വ​രാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​കു​ന്നെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്ന് പോ​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്താ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഏ​റ​ണാ​കു​ള​ത്ത് ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം ഏ​റ​ണാ​കു​ള​ത്തേ​ക്ക് വ്യാ​പി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts