ബോളിവുഡില്‍ സഹനടനായും നര്‍ത്തകനായും വന്നു നായകസ്ഥാനം സ്വന്തമാക്കിയ നടനാണ് ഷാഹിദ് കപൂര്‍. വാരിവലിച്ച് സിനിമകള്‍ ചെയ്ത് പോകുന്ന നടനല്ല ഷാഹിദ് കപൂര്‍.
ചെറിയ സിനിമയാണെങ്കില്‍ പോലും ആളുകള്‍ എന്നും മനസില്‍ കൊണ്ടുനടക്കുന്ന തരത്തില്‍ ആ സിനിമയെ അവതരിപ്പിക്കണം എന്ന ആഗ്രഹിക്കുന്ന നടനാണ് ഷാഹിദ് കപൂര്‍. കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്ക് എടുക്കാനും തയാാറാകുന്ന ചുരുക്കം ചില ബോളിവുഡ് നടന്മാരില് ഒരാള്‍ കൂടിയാണ് ഷാഹിദ് കപൂര്‍.
തന്റെ ശ്രദ്ധക്കുറവു മൂലം ഷൂട്ടിംഗിനിടെ സംഭവിച്ച ഒരു അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടന് ഷാഹിദ് കപൂര്‍. ഇന്‍സ്റ്റഗ്രാം ലൈവ് സെക്ഷനില്‍ എത്തി ആരാധകരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് ഓര്‍ക്കാന്‍ ഒട്ടും ഇഷ്ടമല്ലാത്ത ആ അനുഭവത്തെ കുറിച്ച് ഷാഹിദ് മനസ് തുറന്നത്.
ജേഴ്സി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെ കുറിച്ചാണ് ഷാഹിദ് കപൂര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ ശ്രദ്ധക്കുറവു മൂലം സംഭവിച്ച അപകടം വരുത്തിയ വലിയ നഷ്ടത്തെക്കുറിച്ചും ഷാഹിദ് കപൂര്‍ വിവരിച്ചു.
ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തന്റെ ചുണ്ടുകള്‍ പൊട്ടി 25 തുന്നലുകള്‍ ഇടേണ്ടി വന്നിരുന്നുവെന്നാണ് ഷാഹിദ് കപൂര്‍ പറയുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്ന്. പന്ത് എന്റെ കീഴ്ച്ചുണ്ട് പൊട്ടിച്ചു. അത് കാരണം ഞങ്ങള്‍ക്ക് രണ്ടു മാസത്തേക്ക് ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടി വന്നു.
25 സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നു. മൂന്ന് മാസം എടുത്തു എന്റെ ചുണ്ടുകള്‍ പഴയ അവസ്ഥയില്‍ എത്തുവാന്‍. എന്നാല്‍ ഇപ്പോഴും ചില സമയങ്ങളില്‍ അതു പഴയത് പോലെ തോന്നാറില്ല. എനിക്ക് അത് ചലിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ സിനിമയ്ക്കായി എന്റെ രക്തം വരെ നല്കി എന്ന് പറയാം.
ഞാന്‍ ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണു പരിക്ക് പറ്റിയതെന്നും ഷാഹിദ് പറഞ്ഞു.ക്രിക്കറ്റ് പ്രമേയമായിട്ടുള്ള സിനിമയാണ് ജേഴ്സി. തെലുങ്കില്‍ 2019-ല്‍ പുറത്തിറങ്ങിയ ജേഴ്സി എന്ന സിനിമയുടെ ബോളിവുഡ് റീമേക്കാണ് ഷാഹിദ് നായികനായി റിലീസിന് തയാറെടുക്കുന്ന ജേഴ്സി.
നാനി നായകനായെത്തി മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ജേഴ്സി. ചിത്രത്തിലെ നാനിയുടെ പ്രകടനം കണ്ട് കണ്ണു നിറഞ്ഞ് പോയിരുന്നുവെന്ന് നേരത്തെ ഷാഹിദ് ഒരിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. -പിജി