കബീര്‍ സിംഗ് ചിത്രത്തിലെ നായിക കിയാര അദ്വാനിയോട് ചുംബനരംഗങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ട റിപ്പോർട്ടറുടെ വായടപ്പിച്ച് ഷാഹിദ് കപൂർ. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിങ് പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മാധ്യമപ്രവർത്തകരിൽ ഒരാൾ ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ച് കിയാരയോട് ചോദിച്ചത്.
ചോദ്യത്തിനോട് കിയാര ചിരിച്ചാണ് പ്രതികരിച്ചത്. എന്നാൽ ഇതിനെതിരേ രൂക്ഷമായ ഭാഷയിലായിരുന്നു നായകൻ ഷാഹിദ് കപൂറിന്റെ പ്രതികരണം. ‘നിങ്ങൾക്ക് കാമുകി ഉണ്ടോ?’ എന്നായിയിരുന്നു റിപ്പോർട്ടറോട് ഷാഹിദ് ചോദിച്ചത്.
ഷാഹിദിന്റെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞ് മാറാൻ റിപ്പോർട്ടർ വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും ഷാഹിദ് വിടുന്ന മട്ടായിരുന്നില്ല. ചുംബിക്കട്ടെ. മറ്റെന്തെങ്കിലും ചോദിക്കൂ. ചിത്രത്തില്‍ മനുഷ്യന്മാരാണ് അഭിനയിച്ചിരിക്കുന്നത്. അല്ലാതെ നായ്ക്കുട്ടികളല്ലെന്നും പറഞ്ഞ് താരം ആ ചോദ്യം അവസാനിപ്പിച്ചു. ഷാഹിദിന്റെ ഉത്തരം കേട്ട് ചുറ്റും കൂടിനിന്നവർ ആർത്തുവിളിക്കുകയും കൈയടിക്കുകയും ചെയ്തു.