അമ്മയ്‌ക്കൊപ്പം കഞ്ചാവ് കടത്ത്, അവര്‍ ജയിലിലായപ്പോള്‍ മകളെ കെട്ടി, രാമചന്ദ്രന്‍-സന്‍സാ ദമ്പതികളുടെ ഇടപാടുകള്‍ ഇങ്ങനെ

shahidaകഞ്ചാവ് കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ദമ്പതികള്‍ നാല് കിലോ കഞ്ചാവുമായി കൊട്ടാരക്കര പോലീസിന്റെ പിടിയില്‍. കണ്ണനല്ലൂര്‍, തൃക്കോവില്‍വട്ടം, രാധികാ ഭവനില്‍ രാമചന്ദ്രന്‍ (35) ഭാര്യ അഞ്ചല്‍ കരുകോണ്‍ നിഷാ മന്‍സിലില്‍ സന്‍സാ സലീം (30) എന്നിവരാണ് കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ആന്റി നാര്‍ക്കോട്ടിക് ടീമും കൊട്ടാരക്കര പോലീസും ചേര്‍ന്നാണ് ദമ്പതികളെ പിടികൂടിയത്.

നിരവധി തവണ ഈ കേസുകളില്‍ പോലീസ് പിടികൂടുകയും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. സന്‍സാ സലീം കഞ്ചാവ് കേസില്‍ നിരവധി തവണ പോലീസ് പിടികൂടിയിട്ടുണ്ട്. രാമചന്ദ്രനും സന്‍സയുടെ അമ്മ ഷാഹിദയുമായിരുന്നു ആദ്യം കഞ്ചാവ് കടത്ത് നടത്തിയിരുന്നത്. ഷാഹിദ ജയിലിലായതോടെ ഇയാള്‍ സന്‍സയുമായി അടുക്കുകയും വിവാഹിതരാകുകയും ചെയ്തു. മധുരയിലെ സ്ഥിരം കഞ്ചാവ് വാങ്ങല്‍ സംഘത്തില്‍പ്പെട്ടയാളാണു ഷാഹിദയും സംഘവും. മുപ്പതോളം കഞ്ചാവ്, അബ്കാരി കേസുകളില്‍ പ്രതിയായിരുന്നു ഷാഹിദ. സന്‍സയും രണ്ട് കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. സ്ഥിരം മോഷണക്കേസ് പ്രതിയായ രാമചന്ദ്രനുമായി സന്‍സ സലിം സമീപകാലത്താണ് അടുത്തത്.

മധുരയിലെ ഉസിലംപട്ടിയില്‍ നിന്നു കഞ്ചാവ് വാങ്ങി മധുര – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കൊട്ടാരക്കരയിലെത്തിയ ഇരുവരെയും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നു പിടികൂടുകയായിരുന്നു. മധുര ഉസ്ലാംപെട്ടിക്ക് സമീപം കീരിപെട്ടിയില്‍ നിന്നും ബസ് മാര്‍ഗമാണ് ദമ്പതികള്‍ കഞ്ചാവ് കൊട്ടാരക്കരയില്‍ എത്തിച്ചത്. ജില്ലയില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രമുഖരാണ് ഇവര്‍. അഞ്ചല്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വ്യാപാരം നടത്തിയിരുന്നത്. ചെറു പൊതികളാക്കി 300 രൂപ നിരക്കില്‍ വില്‍പന നടത്തുകയായിരുന്നു. 7,000 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് 40,000 രൂപയ്ക്കാണ് വില്‍ക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ പൊലീസ് ഇരുവരെയും ട്രെയിനില്‍ പിന്തുടരുകയായിരുന്നു. പല സംഘങ്ങളായി ട്രെയിനില്‍ അനുഗമിച്ചു. അഞ്ചല്‍, ഏരൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ വില്പന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 22 ന് എക്‌സൈസ് പിടികൂടിയ കഞ്ചാവ് കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയതായിരുന്നു രാമചന്ദ്രനും സന്‍സാ സലീമും.

Related posts