സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലെ ബാത്ത് റൂമിൽ യുവതി മരണപ്പെട്ട സംഭവം ; ദു​രൂ​ഹ​ത​യെ​ന്ന് സ​ഹോ​ദ​ര​ൻ; പരാതിയിൽ പോലീസ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ക​ണ്ണൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ​യും​കൊ​ണ്ട് ചി​കി​ത്‌​സ​യ്ക്കെ​ത്തി​യ യു​വ​തി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ കു​ളി​മു​റി​യി​ല്‍ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി കാ​ണി​ച്ച് സ​ഹോ​ദ​ര​ന്‍റെ പ​രാ​തി.

വി​ള​ക്കോ​ടി​ന​ടു​ത്ത പാ​റ​ക്ക​ണ്ട​ത്തെ പ​രേ​ത​നാ​യ പാ​റ​യി​ല്‍ അ​ബ്ദു​റ​ഹ്‌​മാ​ന്‍ -ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ കെ.​വി.​ഷാ​ഹി​ദ(23) യെ​യാ​ണ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കു​ഞ്ഞി​ന്‍റെ അ​സു​ഖം കാ​ര​ണം ഒ​രാ​ഴ്ച​യാ​യി ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​യ ഷാ​ഹി​ദ ഇ​ന്ന​ലെ രാ​വി​ലെ റൂ​മി​ലെ കു​ളി​മു​റി​യി​ല്‍ ക​യ​റി പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കു​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ള്‍ തി​ര​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ കെ.​വി. നൗ​ഷാ​ദാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.പോ​ലീ​സ് അ​സ്വ​ഭാ​വി​ക​മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts