സിനിമയിലെ ലഹരി ഉപയോഗം കണ്ട് പ്രേക്ഷകർ അതിലേക്ക് മയങ്ങി വീഴരുതെന്ന് ഷാഹിദ് കപൂർ. ഷാഹിദ് കപൂർ നായകവേഷത്തില്‍ എത്തുന്ന കബീര്‍ സിംഗിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
വലിയ തോതില്‍ മദ്യം, സിഗരറ്റ് തുടങ്ങിയവയുടെ ഉപയോഗം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. അത് സിനിമയിലെ കഥാപാത്രത്തിന്റെ വേദന കാണിക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് താരം പറഞ്ഞു.
കബീര്‍ സിംഗ് തീവ്രവും മനോഹരവുമായ ഒരു പ്രണയ കഥയാണ് പറയുന്നതെന്നും ഷാഹിദ് കപൂര്‍ പറഞ്ഞു. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് ചിത്രം അര്ജുന് റെഡ്ഢിയുടെ ഹിന്ദി പതിപ്പ് കൂടിയാണ് സിനിമ.