മലപ്പുറം: ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളാഞ്ചേരി മുന്‍ നഗരസഭാ അധ്യക്ഷ എം ഷാഹിനയുടെ വീടിന് നേരെ പടക്കമെറിഞ്ഞു. ഇതേത്തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ ഷാഹിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഹിന രാജിവച്ച ഒഴിവിലേക്കാണ് വളഞ്ചേരിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് ഷാഹിന സെപ്റ്റംബറില്‍ രാജി വച്ചത്. ലീഗിന് 14 ഉം കോണ്‍ഗ്രസിന് ആറും അംഗങ്ങളാണ് വളാഞ്ചേരി നഗരസഭയില്‍ ഉള്ളത്.