ഇന്ത്യന്‍ സൂപ്പര്‍ലീഗ് നാലാം സീസണില്‍ ചെന്നൈയിന് എഫ്സിയുടെ വലകാക്കാനൊരുങ്ങുന്ന ഷഹിന്ലാലിന്റെ ജീവിതത്തിലെ മികച്ച സമയമാണിത്. ജീവിതംതൊട്ട രണ്ടു കരാറുകളിലാണ് കഴിഞ്ഞദിവസം ഈ ഗോള്‍കീപ്പര്‍ ഒപ്പുവെച്ചത്. കോഴിക്കോട് നന്മണ്ട സ്വദേശിയായ സര്ജത നസ്റിനെ ജീവിതപങ്കാളിയാക്കി വിവാഹക്കരാറിലും ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ്സിക്കായി ഒപ്പുവെച്ചതും അടുത്തടുത്ത ദിവസങ്ങളിലായതോടെ ഷഹിന്ലാലിന്െറ സന്തോഷത്തിന് ഇരട്ടി തിളക്കമായി.
നിക്കാഹിന്‍െറ പിറ്റേ ദിവസമാണ് ഷഹിന്‍ ഡ്രാഫ്റ്റില്‍ ഒപ്പുവെക്കാന്‍ മുംബൈയിലെത്തിയത്. ചെന്നൈ സിറ്റിക്കുവേണ്ടി ഐ ലീഗില്‍ വലകാത്ത ഷഹിന്ലാലിനെ എട്ടുലക്ഷം രൂപക്കാണ് ചെന്നൈയിന് സ്വന്തമാക്കിയത്. ഐഎസ്എല്ലില്‍ ആദ്യമായാണ് ഷഹിന്‍ എത്തുന്നത്. ഐ ലീഗില്‍ നാല് സീസണില്‍ വിവ കേരളക്കും മൂന്ന് സീസണില്‍ പുണെ എഫ്സിക്കും ഒരു സീസണില്‍ ഭാരത് എഫ്.സിക്കുവേണ്ടിയും ഷഹിന്‍ലാല്‍ വലകാത്തിരുന്നു.