റസ്റ്റോറന്റില്‍ ഓര്‍ഡര്‍ ചെയ്ത ഇഷ്ടഭക്ഷണം വിളമ്പാനെത്തുന്നത് ഇഷ്ടതാരമാണെങ്കിലോ..? നടക്കാനിറങ്ങുമ്പോള്‍, വോളിബോള്‍ കളിക്കുമ്പോള്‍, വിമാനത്തിലിരിക്കുമ്പോള്‍ നിങ്ങള്‍ക്കൊപ്പം അപ്രതീക്ഷിതമായി ഷാരൂഖ് ഖാന് എത്തിയാല്‍ എങ്ങനെയിരിക്കും..? ഇതിനുള്ള ഉത്തരം ഈ വീഡിയോ പറയും. ദുബായ് ടൂറിസത്തിനു വേണ്ടി ഒരുക്കിയ പരസ്യത്തിലാണ് ഈ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ആരാധകര്‍ക്ക് തങ്ങളുടെ കിംഗ് ഖാന്റെ സാന്നിധ്യത്തോടെ ദുബായ് നഗരത്തിന്റെ ഭംഗി ആസ്വദിക്കാനാകുമെന്ന് ഈ പരസ്യത്തിലൂടെ പറയുന്നു. പ്രകാശ് വര്‍മയാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.