അബ്‌റാം ആര്യന്റെ മകനല്ല; അബ്‌റാം മൂത്ത മകന്‍ ആര്യന് കാമുകിയിലുണ്ടായ കുട്ടിയെന്ന വാദത്തിന് വികാരഭരിതനായി മറുപടി നല്‍കി കിംഗ് ഖാന്‍

29-1435568230-aww-pics-shahrukh-sons-aryan-khan-holding-abram-in-his-armsഇന്ത്യന്‍ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവ് അതാണ് ഷാരൂഖ് ഖാന്‍. ബോളിവുഡ് ബാദ്ഷാ എന്ന പേര് അദ്ദേഹത്തിന് ചാര്‍ത്തി നല്‍കപ്പെട്ടതും അതിനാലാണ്. അഭിനയവും ഗ്ലാമറും സ്റ്റൈലും കൊണ്ടു മാത്രമല്ല ഷാരൂഖ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നത്. അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടുകൂടിയാണ്. കുടുംബത്തിന്റെ കാര്യത്തില്‍ കിംഗ് ഖാന്‍ കാണിക്കുന്ന കരുതല്‍ മറ്റുള്ള താരങ്ങള്‍ക്കു പോലും പ്രചോദനമാണ്. ഇതൊക്കെയാണെങ്കിലും ഗോസിപ്പുകള്‍ എന്നും എസ്ആര്‍കെയെ വിടാതെ പിന്തുടര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒരു ഗോസിപ്പ് ഷാരൂഖിനെ മാനസികമായി തകര്‍ത്തിരിക്കുകയാണ്. ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാം മൂത്ത മകന്‍ ആര്യന് കാമുകിയില്‍ ജനിച്ച കുഞ്ഞാണെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരണം. കഴിഞ്ഞ ദിവസം നടന്ന ടെഡ് കോണ്‍ഫറന്‍സില്‍ ഈ അപവാദപ്രചരണങ്ങള്‍ക്കെല്ലാം ഷാരൂഖ് മറുപടി നല്‍കി. അതും വികാരനിര്‍ഭരനായി.
srk12
‘ഞാന്‍ 51 വയസ്സുള്ള നടന്‍. സിനിമയില്‍ 21 കാരനായി അഭിനയിക്കാറുണ്ട്’. നിറഞ്ഞ കയ്യടികളോടെയായിരുന്നു ഷാരൂഖ് പ്രസംഗിച്ച് തുടങ്ങിയത്.  സ്വപ്നങ്ങള്‍ വില്‍ക്കുന്നവനെന്ന വിശേഷണത്തോടെയായിരുന്നു തുടക്കം. ദില്ലിയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ കുട്ടിക്കാലം, അച്ഛനമ്മമാരുടെ അകാലവിയോഗം, സൂപ്പര്‍താരമായുള്ള വളര്‍ച്ച.. ജീവിതത്തിലെ നല്ലതും ചീത്തയും ഒന്നൊന്നായി  ഓര്‍ത്തെടുത്തപ്പോള്‍ പലപ്പോഴും അദ്ദേഹം വിതുമ്പി. ഇതിനിടെയാണ് മക്കളെപ്പറ്റി പ്രചരിച്ച വ്യാജവാര്‍ത്തയ്‌ക്കെതിരെ അദ്ദേഹം പ്രതികരിച്ചത്. അബ്രാമിന്റെ ജനനത്തെക്കുറിച്ച് കിംഗ് ഖാന്‍ പറയുന്നതിങ്ങനെ…

‘നാല് വര്‍ഷം മുമ്പാണ് സ്‌നേഹമയിയായ എന്റെ ഭാര്യ ഗൗരിക്കും എനിക്കും മൂന്നാമതൊരു കുഞ്ഞു കൂടി വേണമെന്ന തീരുമാനമെടുക്കുന്നത്. അബ്‌റാം ഉണ്ടായപ്പോള്‍ അത് പതിനഞ്ച് വയസ്സുള്ള എന്റെ മൂത്ത മകന്‍ ആര്യന്റെ കുഞ്ഞാണെന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരണം ഉണ്ടായി. റൊമാനിയയില്‍വെച്ച് ഓടിക്കൊണ്ടിരുന്ന കാറില്‍ ആര്യന്‍ കാമുകിയെ ഗര്‍ഭിണിയാക്കിയെന്ന മട്ടിലായിരുന്നു പ്രചാരണം. അതില്‍ ഒരു വ്യാജവീഡിയോയും ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു. ഇത് ഞങ്ങളുടെ കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചു. എന്റെ മൂത്ത മകന് ഇപ്പോള്‍ 19 വയസ്സ്, അവനോടാരെങ്കിലും ഹലോയെന്നു വിഷ് ചെയ്താല്‍ ചുറ്റും നോക്കി അവന്‍ പറയും, ‘ബ്രോ, എനിക്കൊരു യൂറോപ്യന്‍ ഡ്രൈവിങ് ലൈസന്‍സ് പോലുമില്ല’. ഇന്ന് യാഥാര്‍ഥ്യം സാങ്കല്‍പ്പികമായി, സാങ്കല്‍പ്പികം യാഥാര്‍ഥ്യവും. ഷാരൂഖ് വികാരനിര്‍ഭരനായി പറഞ്ഞു.

Related posts