കൊല്ലങ്കോട്: കൂത്തന്പാക്കം ലെവൽ ക്രോസിനടുത്തുള്ള ഷാഹുൽ ഹമീദിന്റെ പലചരക്കുകടയിലെത്തുന്നവർ കൈകഴുന്ന കാര്യത്തിൽ നിർബന്ധമാണ്.
ഇതിനായി സ്ഥാപനത്തിന്റെ മുൻപിൽ ഒരു പ്ലാസ്റ്റിക് ബാരലിൽ വെള്ളം നിറച്ചു വെയ്ക്കും. ഇതിൽ നിന്നും കപ്പിൽ വെളളമെടുക്കണമെന്നില്ല. പകരം കൈ കഴുകാനായി ബാരലിൽ പൈപ്പ് ഘടിപ്പിച്ച മൂന്നു ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
സമീപത്തായി കഴുകാൻ ഒരു സോപ്പും സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ കയറുന്പോൾ നിർബന്ധമായും തിരിച്ചു പോവുന്പോൾ സ്വമേധായും കൈ കഴുകാവുന്നതാണ്.
രാജ്യത്തുടനീളം കോവിഡ് 19 ന്റെ വ്യാപനം ടിവിയിൽ കണ്ടതിനാലാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം കടയിലെത്തുന്നവരുടെ കൈ ശുചീകരി ക്കുന്നത്. ടാപ്പിലൂടെ വെള്ളമെത്തുന്നതിനാൽ സ്ഥാപനത്തിലെത്തുവർ ശുചീകരണം പറയാതെ തന്നെ ചെയ്യുന്നുമുണ്ട്.
കടയിലെത്തുന്നവർ മൂക്ക് മറച്ച് മാസ്ക്ക് ധരിക്കാൻ സ്നേഹത്തോടാണ് നിർബന്ധിക്കുന്നത്. ഷാഹുൽ ഹമീദിന്റെ സേവനം സമീപവാസികൾ അനുമോദിക്കുന്നുമുണ്ട്.
റയിൽവേ ഗേറ്റിനു സമീപം വാഹനം നിർത്തുന്നവരേയും വഴിയാത്ര ക്കാർക്കും ആവശ്യമെങ്കിൽ കടക്കുമു ന്നിലെ ടാപ്പിൽ കൈ ശുചീകരിക്കാനും പ്രേരിപ്പിക്കുന്ന ഷാഹുൽ ഹമീദിന്റെ സേവനം മാതൃകപരമായിട്ടുണ്ട്.