ഗോഡ്‌സേ പരാമര്‍ശം: എന്‍ഐടി അധ്യാപികയെ നാളെ ചോദ്യം ചെയ്‌തേക്കും; ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു​

മു​ക്കം: ഗോ​ഡ്സെ​യെ അ​നു​കൂ​ലി​ച്ച് ഫേ‌സ് ബുക്കിലിട്ട പോ​സ്റ്റി​ന് അ​നു​കൂ​ല​മാ​യി ക​മ​ന്‍റി​ട്ടഎ​ൻ​ഐ​ടി​യി​ലെ അ​ധ്യാ​പി​ക​ ഷൈ​ജ ആ​ണ്ട​വ​നെ​തി​രേ ന​ട​പ​ടി​യാ​രം​ഭി​ച്ച് പോ​ലീ​സ്. അ​ധ്യാ​പി​ക​യെ നാ​ളെ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.​

വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ കാ​മ്പ​സ് ഇ​ന്ന​ലെ മു​ത​ല്‍ തു​റ​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധം ഭ​യ​ന്ന അ​ധ്യാ​പി​ക എ​ത്തി​യി​രു​ന്നി​ല്ല. അ​ധ്യാ​പി​ക​യു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.​

സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ നി​ന്ന് ത​ന്നെ​യാ​ണ് ക​മ​ന്‍റി​ട്ട​ത് എ​ന്നു​റ​പ്പി​ക്കാ​നാ​ണ് ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.

മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ അ​ധ്യാ​പി​ക​യെ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഐ​ടി ര​ജി​സ്ട്രാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് മ​ട​ങ്ങി​യ​ത്.

ഷൈ​ജ ആ​ണ്ട​വ​നെ ഉ​ട​നെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കു​ന്ന സൂ​ച​ന. എ​ൻ​ഐ​ടി​യി​ൽ ന​ട​ക്കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​യി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് മാ​ത്ര​മാ​ണ് എ​ൻ​ഐ​ടി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ഹി​ന്ദു മ​ഹാ​സ​ഭ പ്ര​വ​ർ​ത്ത​ക​നാ​യ നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്സെ ഭാ​ര​ത​ത്തി​ലെ ഒ​രു​പാ​ടു​പേ​രു​ടെ ഹീ​റോ എ​ന്ന കു​റി​പ്പോ​ടെ ‌ഗോ​ഡ്സെ​യു​ടെ ചി​ത്ര​ത്തി​ന് താ​ഴെ​യാ​ണ് ഷൈ​ജ ആ​ണ്ട​വ​ൻ ക​മ​ന്‍റി​ട്ട​ത്.

ഗോ​ഡ്സെ, ഇ​ന്ത്യ​യെ ര​ക്ഷി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ട് എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​വ​ർ ക​മ​ന്‍റ് ഡി​ലീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment