സത്യത്തില്‍ മധുര മനോഹര മോഹം എന്ന ചിത്രത്തിലെ എന്റെ അഭിനയം കണ്ടു പ്രേക്ഷകര്‍ കൈയടിച്ചു എന്നറിഞ്ഞപ്പോള്‍ രോമാഞ്ചം തോന്നി.
എന്റെ അഭിനയം കണ്ടിട്ട് ആളുകൾ കൈയടിച്ചു എന്ന് പറഞ്ഞിട്ട് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ശരിക്കും ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് എനിക്കറിയില്ലായിരുന്നു.
എന്നാല്‍ ഞാൻ കാറില്‍ നിന്ന് ഇറങ്ങുന്ന ആ സീൻ വളരെ കൈയടി ആണ് നേടിയത്. എന്റെ എൻട്രിയില്‍ ഒരുപാടു കൈയടി ആയിരുന്നു എന്ന് എന്നോട് മറ്റു പലരും പറഞ്ഞു.
ശരിക്കും രോമാഞ്ചം തോന്നിപ്പോയി. ഈ സീൻ ഞാൻ ആസ്വദിച്ച ഒരു സീൻ തന്നെയാണ്. അതുപോലെ ഇപ്പോള്‍ ഞാൻ കുറച്ചു സിനിമകളില്‍ പ്രാരാബ്ധ കഥാപത്രവും നല്ല മരുമകനും ഭര്‍ത്താവുമായി ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും അങ്ങനെയുള്ള കഥാപാത്രം തന്നെ ലഭിക്കട്ടെ. -സൈജു കുറുപ്പ്