കൊല്ലം: കേരളപുരം അഞ്ചുമുക്കിൽ പ്രവാസിയുടെ ഭാര്യ ഷാജിലയെ (ഷൈല) കൊലപ്പെടുത്തിയ കേസിലെ പ്രതി കരിമ്പിൻ കര കുന്നുംപുറത്ത് അനീഷ് കുട്ടിയെ കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നൽകുമെന്ന് കുണ്ടറ സിഐ രമേശ് കുമാർ പറഞ്ഞു.
ഷാജിലയെ ശല്യം ചെയ്തതിനെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസിനോട് പ്രതി സമ്മതിച്ചു.കഴിഞ്ഞദിവസം രാവിലെ 8.45 ന് നിത്യവും ഇളയ കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിടാൻ എത്തുമെന്ന് കൃത്യമായി അറിയാമായിരുന്ന അനീഷ് അന്ന് രാവിലെ എട്ടോടെ സംഭവസ്ഥലത്ത് കാത്തു നിന്നു. കൃത്യം നടത്തുന്നതിനായി കറിക്കത്തിയും മുളകുപൊടിയും കരുതിയിരുന്നു.
മകളെ സ്കൂൾ ബസിൽ കയറ്റിവിട്ട് മടങ്ങിവരവെയാണ് ഷാജിലയെ പ്രതി കുത്തിവീഴ്ത്തി ആശുപത്രിയിലെത്തിച്ചെ ങ്കിലും അന്ത്യം സംഭവിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇളമ്പള്ളൂർ ജമാ അത്ത് ഖബർ സ്ഥാനിൽ കബറടക്കി.