തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.കെ. ഷൈലജ. എല്ലാ തീരുമാനവും പാർട്ടിയുടേതാണ്.
ഇക്കാര്യത്തിൽ മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിലാണ് ഷൈലജയെ ഒഴിവാക്കിയത്.
എന്നാൽ പാര്‍ട്ടി വിപ്പ് എന്ന പദവി അവർക്ക് നൽകുകയും ചെയ്തിട്ടുണ്ട്.