കൊല്ലം: ശാസ്താംകോട്ടയിൽ ഭര്‍തൃഗൃഹത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ നേരിട്ടത് കടുത്ത അവഹേളനവും പീഡനവുമെന്ന് മുൻ ആരോഗ്യമന്ത്രി കെ. കെ ശൈലജ. വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശൈലജ.
കേരളത്തിലെ ഓരോ വ്യക്തിയും സ്ത്രീധനത്തിനെതിരെയുള്ള പ്രചാരണത്തില്‍ പങ്കെടുക്കണം. വിവാഹം കച്ചവടമായി കാണരുതെന്നും ശൈലജ പറഞ്ഞു.