തിരുവനന്തപുരം: ചികിത്സാ ചെലവ് അനർഹമായി കൈപ്പറ്റിയെന്ന മന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ ഹർജി വിജിലൻസ് കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് നടപടി. ബിജെപി നേതാവും എംപിയുമായ വി. മുരളീധരനാണ് ഹർജി നൽകിയത്.
8,500 രൂപയിൽ കുടുതൽ തുക പെൻഷൻ വാങ്ങുന്നവർ ആശ്രിതരുടെ പട്ടികയിൽ വരില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ച് ശൈലജ ഭർത്താവ് കെ. ഭാസ്കരന്റെ ചികിത്സ ചെലവിനായി പണം കൈപറ്റിയത് ചൂണ്ടിക്കാട്ടിയാണ് മുരളീധൻ പരാതി നൽകിയത്.
81,130 രൂപയാണ് ഭർത്താവിന്റെ ചികിത്സ ചെലവിനായി മന്ത്രി എഴുതിയെടുത്തത്. ഇത് നിയമവിരുദ്ധവും പൊതു ഖജനാവിന്റെ ദുർവിനിയോഗവുമാണെന്നും മുരളീധരൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.