കോഴിക്കോട്: ജിഷ്ണുവിന്റെ മാതാവ് മഹിജ ഡിജിപി ഓഫീസിനുമുന്നിൽ സമരത്തിന് പേകേണ്ടിയിരുന്നില്ലെന്ന് മന്ത്രി കെ.കെ.ശൈലജ. സമരം നടത്തേണ്ട സന്ദർഭമായിരുന്നില്ല അത്. സർക്കാർ നൽകിയ സഹായവും പിന്തുണയും ഓർക്കണമായിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്.
പോലീസ് മഹിജയെ വലിച്ചിഴച്ചെങ്കിൽ നടപടിയുണ്ടാകും. സർക്കാർ ഭാഗം ന്യായീകരിക്കാനല്ല പത്രപ്പരസ്യം നൽകിയതെന്നും അവർ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോടുപറഞ്ഞു.