കണ്ണൂർ: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ.കെ. ഷൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.
പാർട്ടിയാണ് വലുത്. വ്യക്തികൾ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രമാണ്. 2016ൽ പിണറായി മന്ത്രിസഭയിലേക്ക് ഷൈലജ എത്തുമ്പോൾ പുതുമുഖം ആയിരുന്നുവെന്നും ജയരാജൻ പറഞ്ഞു.