അച്ഛന്റെ (കൊട്ടാരക്കര ശ്രീധരന് നായര്‍) മകള്‍ എന്ന ധൈര്യംപോലെ നടന് മുകേഷിന്റെ സഹോദരി സന്ധ്യ രാജേന്ദ്രന്റെ വാക്കുകളാണ് അഭിനയത്തിലേക്ക് വരാനുള്ള കരുത്ത് പകര്‍ന്നത്.
അഭിനയ രംഗത്തേക്ക് വരണമെന്ന ഒരു ചിന്തയും എനിക്കില്ലായിരുന്നു. കുടുംബ ജീവിതവും ജോലിയും നന്നായി കൊണ്ടുപോകാനുള്ള അന്തരീക്ഷം വേണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.
ഒരാള്‍ക്ക് അവരുടേതായ സ്വകാര്യത കാണുമല്ലോ. ഒന്ന് സ്വസ്ഥമായി അമ്പലത്തിലേക്ക് പോകാനോ അല്ലെങ്കില്‍ ഒരു സിനിമ കാണാനോ പറ്റാത്ത അത്ര ബുദ്ധിമുട്ട് ആയിരിക്കും എന്നായിരുന്നു എന്റെ മനസില്‍.
അച്ഛനും ചേട്ടന് സായ് കുമാറും ചേച്ചി ശോഭ മോഹനും ആ സ്വകാര്യത നഷ്ടപ്പെടുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഇതെല്ലാം അറിയുന്നത് കൊണ്ടായിരിക്കാം എനിക്ക് സിനിമ മേഖലയോട് വലിയ താല്പര്യമില്ലായിരുന്നു.
അച്ഛനും അമ്മയ്ക്കും ചേട്ടനും പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത് താത്പര്യമില്ലായിരുന്നു. കോളജില്‍ പഠിക്കുന്ന കാലത്ത് നായികയാകാന്‍ വിളിച്ചിരുന്നുവെങ്കിലും അത് വേണ്ടെന്ന് വച്ചു.
പഠിച്ചു കഴിഞ്ഞ ഉടനെ തന്നെ ജോലിയും കിട്ടി. പിന്നാലെയായിരുന്നു കല്യാണം. -ശൈലജ