തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവർത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമമെന്ന് മന്ത്രി കെ.കെ. ഷൈലജ. മാസങ്ങളോളമായി വലിയ പ്രവർത്തനങ്ങളാണ് ആരോഗ്യപ്രവർത്തകർ നടത്തുന്നത്.
എന്നാൽ അതിനിടയിൽ ആരോഗ്യപ്രവർത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവർത്തകർ ശരിയല്ലാത്ത പെരുമാറ്റം കാണിച്ചാൽ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകരാൻ കാരണം ആൾക്കൂട്ട സമരങ്ങളാണെന്നും ആരോഗ്യമന്ത്രി ആരോപിച്ചു