അമ്പലപ്പുഴ: സ്ത്രീകൾക്ക് വലിയ പരിഗണനയാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം സർക്കാർ നൽകിയതെന്നും മന്ത്രി കെ.കെ ശൈലജ ടീച്ചർ , എൽ.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം സ്ഥാനാർത്ഥി എച്ച്.സലാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി അമ്പലപ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച വനിത പാർലമെൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ ബന്ധുവായാണ് ഈ സർക്കാർ പ്രവർത്തിച്ചത്.തുടർ ഭരണം ലഭിച്ചാൽ വനിതാ വികസന കോർപ്പറേഷൻ മുഖേനെ സ്ത്രീകൾക്ക് വായ്പയും തൊഴിലവസരവും നൽകും.മൂവായിരം രൂപ പെൻഷൻ നൽകുമെന്നു പറയുന്ന യു.ഡി.എഫ് 600 രൂപ പെൻഷൻ കുടിശിക പോലും നൽകിയിരുന്നില്ല.
ചിട്ടയായ പ്രവർത്തനം മൂലം കോവിഡ് മരണ നിരക്ക് കുറക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഈ ഗവൺമെന്റ് എന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.സിന്ധു അജി അധ്യക്ഷത വഹിച്ചു.