‘എൽഡിഎഫ് സർക്കാർ പറയുന്നത് ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന ഉ​റ​പ്പു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ത്ര​മെന്ന് ശൈലജ ടീച്ചർ


ചാ​രും​മൂ​ട്: എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന ഉ​റ​പ്പു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ ജ​ന​ങ്ങ​ളോ​ട് പ​റ​യാ​റു​ള്ളൂ വെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ. ​കെ. ശൈ​ല​ജ. ചു​ന​ക്ക​ര​യി​ൽ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി എം ​എ​സ് അ​രു​ൺ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

600 ൽ 580 ​വാ​ഗ്ദാ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. നാ​ലാം വ​ർ​ഷം വെ​ബ്സൈ​റ്റി​ൽ നി​ന്നും പി​ൻ​വ​ലി​ച്ച യു​ഡി​എ​ഫി​ന്‍റെ ബ​ഡാ​യി മാ​നി​ഫെ​സ്റ്റോ പോ​ലെ​യാ​യി​രു​ന്നി​ല്ല എ​ൽ​ഡി​എ​ഫി​ന്‍റേത്.പു​ന്ന​പ്ര വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി​ക​ളെ അ​പ​മാ​നി​ച്ച​വ​ർ​ക്ക് ത​ക്ക മ​റു​പ​ടി ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ൽ​ക​ണം.

നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ഈ ​സ​ർ​ക്കാ​രി​നൊ​പ്പ​മു​ണ്ട്. കേ​ര​ള​ത്തെ ദു​ര​ന്ത​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ ചി​ല്ലി​ക്കാ​ശ് കൊ​ടു​ക്ക​രു​തെ​ന്ന് പ​റ​യു​ന്ന ഒ​രു പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഈ ​നാ​ടി​നോ​ട് എ​ന്തു കൂ​റാ​ണു​ള്ള​തെ​ന്നും കെ.​കെ. ശൈ​ല​ജ കു​റ്റ​പ്പെ​ടു​ത്തി .

Related posts

Leave a Comment