ആലപ്പുഴ: കേന്ദ്രം പിഴുതെറിയാൻ ശ്രമിക്കുന്പോൾ കേരളം ഉയിർത്തെഴുന്നേൽക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചർ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചള്ള വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ഫെഡറൽ സംവിധാനങ്ങളെയാകെ തകർത്തുകൊണ്ട് കേന്ദ്രസർക്കാർ കേരളത്തോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്. കേരളത്തിന് ലഭിക്കേണ്ട വിഹിതങ്ങളെല്ലാം നിഷേധിക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്യുകയാണ്.
ആരോഗ്യം, വിദ്യാഭ്യാസം ഉൾപടെയുള്ള പൊതുവായ എല്ലാ സംവിധാനങ്ങളും സന്പൂർണമായും സ്വകാര്യവത്ക്കരിക്കുന്നു. കേരളത്തിലെ എല്ലാ മേഖലകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി സഹായകമായിട്ടുണ്ട്.
ആരോഗ്യ മേഖലയ്ക്ക് ജിഡിപി യുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് കേന്ദ്ര സർക്കാർ നീക്കിവെച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.