കാർബൺ എന്ന ചിത്രത്തിനുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം ഐ.ടി കമ്പനി ജീവനക്കാരനായി അഭിനയിക്കുന്നു.
തിരുവനന്തപുരം നഗരമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ഏപ്രിൽ ആദ്യം ചിത്രീകരണം ആരംഭിക്കും. നോവലിസ്റ്റും പത്രപ്രവർത്തകനുമായ ജി.ആർ. ഇന്ദുഗോപനാണ് തിരക്കഥ എഴുതുന്നത്.
സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.